സംസ്ഥാന ബജറ്റ് അല്‍പസമയത്തിനുള്ളില്‍; ധനമന്ത്രി മാധ്യമങ്ങളെ കാണുന്നു

സംസ്ഥാന ബജറ്റ് അല്‍പസമയത്തിനുള്ളില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിക്കും. ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റും കേളത്തിന്റെ 69-ാം ബജറ്റുമാണ് ഇത്തവണത്തേത്.സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് കേരളം വളരെ ആകാംഷയോടെയാണ് ഈ ബജറ്റിനെ നോക്കിക്കാണുന്നത്. സാമ്പത്തിക നിയന്ത്രണങ്ങള്‍ ബജറ്റലിണ്ടായിരിക്കുമെന്നാണ് സൂചന.

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനും മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനുമായുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വരുമാനം വര്‍ധിപ്പിക്കുവാന്‍ ഫീസുകള്‍, പിഴകള്‍, ഭൂനികുതി, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിച്ചേക്കും.