പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങളില്‍ എന്തു നടപടിയെടുത്തു; പൊതുമുതല്‍ നശിപ്പിച്ചത് സാധാരണ കേസല്ല; സ്വത്ത് കണ്ടുകെട്ടണം; സര്‍ക്കാരിനോട് ഹൈക്കോടതി

എന്‍.ഐ.എയുടെ പരിശോധനയെ തുടര്‍ന്ന് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി. പിഎഫ്‌ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈകോടതിക്ക് അതൃപി വ്യക്തമാക്കി.

സംസ്ഥാനത്ത് പിഎഫ്‌ഐ നടത്തിയ അക്രമം ഗൗരവകരമായി കാണണം. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു.

പൊതു മുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു എന്നാല്‍, സ്വത്ത് കണ്ടുകെട്ടുന്നതിന് ആറു മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു മറുപടി നല്‍കാന്‍ ഹൈക്കോടതി തയാറായില്ല.

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് 309 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 25, 52, 151
തിരുവനന്തപുരം റൂറല്‍ – 25, 141, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 13, 108, 63
പത്തനംതിട്ട – 15, 126, 2
ആലപ്പുഴ – 15, 63, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 16, 3
എറണാകുളം സിറ്റി – 6, 12, 16
എറണാകുളം റൂറല്‍ – 17, 21, 22
തൃശൂര്‍ സിറ്റി – 10, 18, 14
തൃശൂര്‍ റൂറല്‍ – 9, 10, 10
പാലക്കാട് – 7, 46, 35
മലപ്പുറം – 34, 158, 128
കോഴിക്കോട് സിറ്റി – 18, 26, 21
കോഴിക്കോട് റൂറല്‍ – 8, 14, 23
വയനാട് – 5, 114, 19
കണ്ണൂര്‍ സിറ്റി – 26, 33, 101
കണ്ണൂര്‍ റൂറല്‍ – 7, 10, 9
കാസര്‍ഗോഡ് – 10, 52, 34