സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) എന്നിവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ കേരളം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന ചീഫ് സെക്രട്ടറിമാരും സെന്‍സസ് ഡയറക്ടര്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ നടക്കുന്ന യോഗത്തി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പോലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളും എന്‍പിആര്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. കേരളവും ബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ തത്കാലം നിര്‍ത്തിവെക്കുകയാണ് ചെയ്തതെന്നാണ് ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നത്.
Read more
ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് എന്‍പിആറിനായി വിവരം ശേഖരിക്കേണ്ടത്. നിലപാട് എടുക്കാന്‍ മാര്‍ച്ച് വരെ സമയമുണ്ട്. എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ വിജ്ഞാപനം ചെയ്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അവയും ഉള്‍പ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.