കാക്കിയിട്ട് റെഡ് വോളണ്ടിയർമാരുടെ പണി എടുക്കുന്നവർ കോൺഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും: കെ. സുധാകരൻ

മോഫിയയ്ക്ക് നീതി കിട്ടും വരെ സമരത്തിൽ നിന്നും കോൺഗ്രസ്‌ പിന്നോട്ടില്ല എന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ. ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ….കോൺഗ്രസിന്റെ തുടർ സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങൾക്കും പറയാനുള്ളത് എന്ന് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നിയമങ്ങളെയും നിയമം നടപ്പാക്കുന്നവരെയും എന്നും ബഹുമാനിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. പക്ഷെ കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയർമാരുടെ പണിയെടുക്കാൻ ഇറങ്ങുന്നവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും.

ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ….കോൺഗ്രസിന്റെ തുടർ സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങൾക്കും പറയാനുള്ളത്

Read more

മോഫിയയ്ക്ക് നീതി കിട്ടും വരെ കോൺഗ്രസ്‌ പിന്നോട്ടില്ല. സമരമുഖത്തു പോരാട്ടം തുടരുന്ന കോൺഗ്രസ്‌ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു.