രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ വലിയ പ്രതീക്ഷയാണ് കേരളം പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലിന്റെ ബജറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read more
ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനും വരുമാനം വർദ്ധിപ്പിക്കാനുമുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാവും എന്നാണ് കരുതുന്നത്. നടപ്പ് സാമ്പത്തികവർഷം കേരളത്തിന്റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.