വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ

അന്താരാഷ്ട്ര വനിതാ ദിനമായ ഈ മാസം എട്ടാം തീയതി സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. അന്നേദിവസം സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും ഏത്ര ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാനാവും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ശ്രീ. ലോക്‌നാഥ് ബെഹ്‌റ ഉച്ച്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് ആദരിക്കും.

Read more

നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുക.