വയനാട്ടിലെ രണ്ട് ഇടങ്ങളില്‍ ഉരുള്‍പ്പെട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് മന്ത്രി കെ രാജന്‍. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലെത്തും. എരിയല്‍ വ്യൂ ലഭ്യമാക്കി, എയര്‍ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്‍ഡിആര്‍എഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു.
Read more
ദുരന്ത സ്ഥലത്തേക്ക് എത്തന്‍ സാധിക്കാത്ത് സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ശ്രമങ്ങളും അവംലംബിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.