കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതിൽ ആഹ്ളാദ പ്രകടനം നടത്തി കെ.എസ്.യു; മിഠായിത്തെരുവിൽ ലഡു വിതരണം ചെയ്തു

മുൻ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതിൽ ആഹ്ളാദ പ്രകടനവുമായി കോഴിക്കോട് കെ.എസ്.യു പ്രവർത്തകർ. മിഠായിത്തെരുവിലെത്തിയവര്‍ക്ക് അപ്രതീക്ഷിതമായി ലഡു വിതരണം ചെയ്തായിരുന്നു കെ.എസ്.യുവിന്‍റെ ആഹ്ളാദ പ്രകടനം കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിന്‍റെ നേതൃത്വത്തിലാണ് നഗരത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു പോയതിലുള്ള സന്തോഷം പങ്കുവെയ്ക്കാനാണ് മധുരം നല്കുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ വിശദീകരണം.

Read more

കെ.പി അനില്‍ കുമാറിനെ ഏറ്റെടുത്ത സിപിഎമ്മിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് നടത്തിയ പരിപാടിക്ക് കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍ നേതൃത്വം നല്‍കി. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് വരുന്നതിന്‍റെ സൂചനയാണിതെന്ന് അദ്ധേഹം പറഞ്ഞു. ജനപിന്തുണയില്ലാത്ത നേതാക്കള്‍ പിരിഞ്ഞു പോകുന്നതില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ളാദിക്കുകയാണെന്നാണ് കോഴിക്കോട്ടെ കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നത്.