ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാവരുത്, തന്റേടം കാണിക്കണമെന്നും കുമ്മനം

കണ്ണുര്‍ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.സിപിഎം അക്രമം വ്യാപക മാവുകയാണെന്നും സ്വന്തം
ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്കു തന്റേടം വേണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസാമാധാന നില തകരുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കരുതെന്നും ഗവര്‍ണര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഉടന്‍ ഗര്‍ണറെ ധരിപ്പിക്കും. ശക്തമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത്.

Read more

ഉണ്ടായില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരും. സമാധാന ചര്‍ച്ചയിലെ ധാരണകള്‍ സി പി എം തെറ്റിക്കുകയാണെന്നും ക്രമസമാധാനം തകര്‍ന്ന ചുറ്റുപാടില്‍ കേന്ദ്രം അടിയന്തിര ഇടപെടല്‍ നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.