മുസ്ലീംലീഗ് നേ താവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ്മേക്കറാണ്. ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗില്ലെങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ലെന്ന് കോണ്‍്ഗ്രസ് ഭയപ്പെടുന്നു. ലീഗിന് എല്‍ഡിഎഫിലേക്ക് വരണം എന്നുണ്ടെങ്കില്‍ അവര്‍ വരട്ടെ. എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടയ്ക്കില്ലെന്നും മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ബിജെപിയുടെ ഭരണം അവസാനിപ്പിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. കേരളത്തില്‍ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ജന പിന്തുണയുള്ള പ്രസ്ഥാനമായി ഇടതുമുന്നണി മാറും. അതൊരും മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു.
Read more
അതേസമയം മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഇക്കാര്യം ലീഗ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.