നിയമസഭാ കൈയാങ്കളിക്കേസില്‍ പ്രതികള്‍ സെപ്തംബര്‍ 14ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി. കുറ്റപത്രം വായിച്ചു കേള്‍ക്കാനാണ് നേരിട്ടു ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍.
Read more
2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നുമാണ് പൊലീസ് കേസ്.