നിയമസഭ കൈയാങ്കളി കേസ്: കുറ്റം നിഷേധിച്ച് ഇ.പി ജയരാജന്‍

നിയമസഭ കൈയാങ്കളി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കുറ്റം നിഷേധിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. അന്നത്തെ ഭരണപക്ഷക്കാര്‍ പ്രതിപക്ഷത്തിനെതിരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഭരണകക്ഷിക്കാതെ ഒഴിവാക്കി പ്രതിപക്ഷ അംഗങ്ങളെ കേസില്‍പ്പെടുത്തുകയായിരുന്നെന്നും ജയരാജന്‍ കോടതിയില്‍നിന്ന് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജന്‍ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് അടുത്മാസം 26 ന് വീണ്ടും പരിഗണിക്കും.

 കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിലെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പും പ്രതിഭാഗത്തിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.