കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. മേയര്‍ ആര്യാ രാജേന്ദ്രനാണ് വൈകുന്നേരം നാലിന് കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്.
അതേസമയം, പ്രത്യേക കൗണ്‍സില്‍ യോഗം നിയന്ത്രിക്കുന്നതില്‍ നിന്ന് മേയറെ വിലക്കണമെന്ന പ്രതിപക്ഷ ആവശ്യം സിപിഎം തള്ളി. നവംബര്‍ 22ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ അതിന് രണ്ട് ദിവസം മുന്‍പേ മേയര്‍ കൗണ്‍സില്‍ യോഗം വിളിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ പ്രത്യേക കൗണ്‍സിലില്‍ സംഘര്‍ഷ സാദ്ധ്യതയുണ്ട്. കൗണ്‍സില്‍ യോഗത്തിന് മുമ്പ് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് മറുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യും.
Read more
രാവിലെ മുതല്‍ പതിവുപോലെ കോര്‍പ്പറേഷന് അകത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടേയും പുറത്ത് യുഡിഎഫിന്റേയും ബിജെപിയുടേയും പ്രതിഷേധങ്ങള്‍ നടക്കും.