എം.ബി.ബി.എസ്. ഡിഗ്രി ഉള്ളവര്‍ എം.ബി.ബി.എസ്. ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ എന്ന വാദത്തിന് പിന്നാലെ വെട്ടിലായി എ.എന്‍. ഷംസീര്‍ എംഎല്‍എ. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത്.
Read more
എം.ബി.ബി.എസ്. ബോര്‍ഡും വെച്ച് പീടിയാട്രിക്സും ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണം. അവര്‍ ജനറല്‍ മെഡിസിനോ, നെഫ്രോളജിയോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റിയോ നേടിയ ചികിത്സാ രീതികള്‍ നല്‍കാന്‍ പാടില്ലെന്നും അത് തടയപ്പെടണമെന്നുമായിരുന്നു ഷംസീര്‍ സഭയില്‍ പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളില്‍ ഷംസീറിന്റെ വീഡിയോ വൈറലായി.