നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് തുടരുന്ന ലക്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷബ് പന്ത് ഇന്ന് നടക്കുന്ന മത്സരത്തിലും ആ പതിവ് തെറ്റിച്ചില്ല. ലക്‌നൗവിന് വേണ്ടി 18 പന്തിൽ 4 ഫോർ അടക്കം 21 റൺസായിരുന്നു താരത്തിന്റെ സംഭാവന. ഇതോടെ ഐപിഎലിൽ ഏറ്റവും വില കൊടുത്ത് വാങ്ങിയ താരത്തിന്റെ കാര്യത്തിൽ ടീം ഉടമ സഞ്ജീവ് ഗോയങ്ക തീരുമാനം എടുക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് 6 വിക്കറ്റിന് വിജയിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി നിക്കോളാസ് പുരാൻ 61 റൺസും ഐഡൻ മാർക്ക്രം 58 റൺസും നേടി. ബോളിങ്ങിൽ രവി ബിഷ്‌ണോയി, ശ്രദൂൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റുകളും, ദിഗ്‌വേഷ് സിങ്, ആവേശ ഖാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
Read more
ഗുജറാത്തിനായി ക്യാപ്റ്റൻ 60 റൺസും, സായി സുദർശൻ 56 റൺസും നേടി മികച്ച പ്രകടനം നടത്തി. എന്നാൽ ബോളിങ്ങിൽ താരങ്ങൾ നിരാശയാണ് സമ്മാനിച്ചത്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ ഒന്നും നേടാതെ 4 ഓവറിൽ 50 റൺസ് വഴങ്ങി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും, റഷീദ് ഖാൻ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.