കലാപമല്ല, പ്രതിപക്ഷം നടത്തിയത് യുദ്ധത്തിനുള്ള ആഹ്വാനം; വിമർശനവുമായി മന്ത്രി കെ രാജൻ

‌പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടികളെ വിമർശിച്ച് മന്ത്രി കെ രാജൻ. അവർ നടത്തുന്നത് കലാപമല്ല യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് മന്ത്രി പറഞ്ഞു.കലാപമല്ല. പ്രതിപക്ഷം നടത്തിയത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മന്ത്രി കെ രാജൻ. പ്രതിപക്ഷം പ്രതീക്ഷിച്ച വിധത്തിലല്ല നവകേരളസദസ്സ്.അതുകൊണ്ടാണ് കലാപം നടത്തുന്നത്. കലാപമല്ല, യുദ്ധത്തിനുള്ള ആഹ്വാനമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മന്ത്രി രാജൻ പറഞ്ഞു.

ആരാണോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അവർക്കെതിരെ കേസെടുക്കും. പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുന്നതിൽ ഗവൺമെന്റിന് ഒരു നേട്ടവുമില്ല. അത് പൊലീസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.പ്രതിപക്ഷ അംഗങ്ങളെ ഇപ്പോഴും മുഖ്യമന്ത്രിയുൾപ്പടെ സദസ്സിലേക്ക് സ്വാഗതം ചെയ്യുകയാണ്.

Read more

എങ്ങനെ ഈ ഗവൺമെന്റിനെ തകർക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. അതിന് ആരെയെല്ലാമോ കൂട്ടുപിടിക്കാമോ അവരെയെല്ലാം കൂട്ടുപിടിക്കും. അതിന്റെ ഉദാഹരണമാണ് കെ പി സി സി പ്രസിഡന്റിന്റെയും യു ഡി എഫ് കൺവീനറിന്റെയും ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.