സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ല; സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ

സഹകരണ മേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സഹകരണ മന്ത്രി വി എൻ വാസവൻ. സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി വിഎൻ വാസവൻ ദില്ലിയിൽ പറഞ്ഞു.നിക്ഷേപകർക്ക് ആശങ്കയുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും സഹകരണമേഖലയ്ക്ക് ഒരുപോലെ സംഭാവന നൽകിയിട്ടുണ്ട്.

തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.സഹകരണമേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി തൃശൂരിൽ സുരേഷ് ഗോപി നയിക്കുന്ന പദയാത്രയേയും മന്ത്രി വിമർശിച്ചു. സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു വിമർശനം.

Read more

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെയെന്ന് ആഹ്വാനം ചെയ്താണ് സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര നടക്കുന്നത്. ‘ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ലെന്നും നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നത്” സുരേഷ് ഗോപി പറഞ്ഞു