എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ 534 മണ്ഡലങ്ങളില്‍ 60,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വെയിലാണ് തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തില്‍ കേരളം ഏറ്റവും കൂടുതല്‍ തൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 1 മുതല്‍ മാര്‍ച്ച് 18വരെയാണ് സര്‍വെ നടത്തിയത്. കേരളത്തിലെ സര്‍വെയില്‍ പങ്കെടുത്ത 58.1 ശതമാനം പേരും തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളിലും പ്രകടനത്തിലും തങ്ങള്‍ തൃപ്തരാണെന്ന് മറുപടി നല്‍കി.
Read more
ഗോവ, തെലങ്കാന എന്നിവരാണ് കേരളത്തിന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം, ജമ്മു കശ്മീര്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍. ജമ്മുകശ്മീരില്‍ എംഎല്‍മാരുടെ പ്രകടനമാണ് ദയനീയമെന്ന് സര്‍വെ വ്യക്തമാക്കുന്നത്.