എസ്.രാജേന്ദ്രനെ പുറത്താക്കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്, പാര്‍ട്ടി വെടി വെയ്ക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ വെടിയും വെയ്ക്കും: എം.എം മണി

എസ്. രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് എം.എം.മണി. ഒരു യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. രാജേന്ദ്രനെപ്പോലുള്ള ഒരുത്തനും ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കുമെന്നും എം.എം.മണി പറഞ്ഞു.

താന്‍ ഉള്ള പാര്‍ട്ടിയില്‍ രാജേന്ദ്രന്‍ ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. അല്ലേലും എന്റെ പാര്‍ട്ടിയില്‍ കൂടാന്‍ അവന് യോഗ്യത ഇല്ല. അതുകൊണ്ടാണ് അവനെ ഞങ്ങള്‍ പുറത്താക്കിയത്. അവനെ പോലുള്ളവര്‍ ഈ പാര്‍ട്ടിക്കുള്ളില്‍ ഇരുന്നാല്‍ ശരിയാവില്ല. എവിടെയൊക്കയുണ്ടോ അവിടുന്നൊക്കെ പുറത്താക്കണമെന്നാണ് തന്റെ ആഗ്രഹം’ എന്ന് രാജേന്ദ്രനെ കടന്നാക്രമിച്ചു കൊണ്ട് എം.എം.മണി പരിഹസിച്ചു.

‘ഒരുപാട് ആളുകള്‍ ത്യാഗം ചെയ്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയത്. പതിനായിരങ്ങള്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണ് ഇത്. എംഎം മണി തൂറി വാരിയ പണി കാണിച്ചാല്‍ എംഎം മണിയെയും പുറത്താക്കണം. രാജേന്ദ്രനെ പോലുള്ള ഒരുത്തന് ഇരിക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. എസ്.രാജേന്ദ്രനെ പുറത്താക്കാന്‍ ഞാന്‍ മുന്‍ കൈ എടുത്തിട്ടുണ്ട്. ഞാന്‍ വെറുതെ ഇരിക്കില്ല. പാര്‍ട്ടി വെടി വയ്ക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ വെടിയും വയ്ക്കും’ എന്ന് എം.എം മണി പറഞ്ഞു.