ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തൃശൂരിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. ബിജെപിയുടെ വിജയത്തിന് പിന്നില്‍ വലിയ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച വിഎസ് സുനില്‍ കുമാര്‍ തൃശൂരില്‍ ബിജെപി കോടിക്കണക്കിന് രൂപ പലരീതിയില്‍ വിതരണം ചെയ്തിട്ടുണ്ടെും പറഞ്ഞു.
തൃശൂരിലെ ബിജെപിയുടെ വിജയത്തിന് രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല. ബിജെപി തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. കോളനികളില്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ ബിജെപി വിതരണം ചെയ്തിട്ടുണ്ട്. ശിവപുരം കോളനിയില്‍ പണം വിതരണം ചെയ്തത് മാധ്യമ വാര്‍ത്തയായിരുന്നു. പഴയതുപോലെ വീട്ടില്‍ക്കൊണ്ടു കൊടുക്കേണ്ട സാഹചര്യം ഇല്ലല്ലോയെന്നും സുനില്‍ കുമാര്‍ ചോദിച്ചു.
ഗൂഗിള്‍ പേ ഉള്‍പ്പെടെ പലരീതിയിലാണ് ബിജെപി പണം വിതരണം ചെയ്തത്. കരുവന്നൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പൊളിറ്റിക്കല്‍ മാനിപ്പുലേഷനും ബിജെപി നടത്തിയെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. അതേസമയം തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ വീണ്ടും സുനില്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചു.
Read more
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ വഞ്ചനാപരമായ നിലപാടാണ് എംകെ വര്‍ഗ്ഗീസ് സ്വീകരിച്ചതെന്നും ചോറ് ഇവിടെയും കൂറ് അവിടെയും എ നിലയ്ക്കാണ് പ്രവര്‍ത്തനം എന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.