യു ഡി എഫിൽ നിന്നും കൂടുതൽ പേർ എൽ ഡി എഫിലെത്തുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇടതുപക്ഷത്തേക്ക് വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും, അർഹമായ പരിഗണന കിട്ടുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Read more
അതേസമയം ആർ എസ് പിയ്ക്കെതിരെ രൂക്ഷവിമർശനം ആണ് എം.എ ബേബി ഉന്നയിച്ചത്. ആർ എസ് പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല. എൽ ഡി എഫിനെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയ പാർട്ടി ആണ് ആർ എസ് പി യെന്നും, അവർ വഞ്ചന തുടരുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി.
അതേസമയം കേരള കോൺഗ്രസ് എം പാർട്ടിയിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും, എൽ ഡി എഫിനെ ശക്തിപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.
അതിനിടെ സിപിഐക്ക് എതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്തെത്തി. എതിര്‍ചേരിയില്‍ ഉള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും.