വടകരയിൽ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച കേസ്: ഇൻഷുറൻസ് തുക തട്ടിയതിനെതിരെ ഷെജീലിനെതിരെ വീണ്ടും കേസ്

വടകരയിൽ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നു കളഞ്ഞ പ്രതിയായ ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമഞ്ഞ് ഇൻഷുറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എന്നതാണ് പുതിയ കേസ്. നാദാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിയെ കബിളിപ്പിച്ച് പണം തട്ടുകയാണ് ഷെജീൽ ചെയ്തത്. നഷ്ടപരിഹാര തുകയായി കമ്പനിയിൽ നിന്ന് 30,000 രൂപയാണ് കൈപ്പറ്റിയത്. നിലവിൽ വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നു. അന്വേഷണസംഘം കോടതിയിൽ നാളെ റിപ്പോർട്ട് സമർപ്പിക്കും.

കാറിടിച്ച ദൃഷാന മാസങ്ങളായി കോമയിലാണ്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി ഷെജീൽ ആണെന്ന് പോലീസ് കണ്ടെത്തിയത്. അപകടത്തിൽപെട്ട ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് ഷെജീലിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.