ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെട്ടില്ല, തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് ബി.ജെ.പിയ്ക്ക് വേണ്ടി പ്രചാരണത്തിനില്ലെന്നും പന്തളം കുടുംബം

ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപ്പെട്ടില്ലെന്നും ഇടപ്പെട്ടിരുന്നെങ്കില്‍ ബിജെപിയ്ക്ക് പരസ്യപിന്തുണ നല്‍കുമായിരുന്നുവെന്നും പന്തളം കുടുംബം നിര്‍വാഹക സംഘം പ്രസിഡണ്ട് ശശികുമാര്‍ വര്‍മ്മ.

ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങില്ലെന്നും ശശികുമാര്‍ പറഞ്ഞു. ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ച് തിരഞ്ഞെടുപ്പില്‍ സഹായിക്കും.

Read more

പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്താന്‍ ശശികുമാറിന്റെ കുടുംബം രംഗത്തിറങ്ങുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പിന്തുണയുമായി ബിജെപി നേതാക്കള്‍ കുടുംബത്തെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.