മഹാബലി കേരളം ഭരിച്ചുവെന്നത് വെറും കഥ മാത്രമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ‘മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്നാണ് ശിവന്‍ കുട്ടിയുടെ പ്രതികരണം.
മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു്. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല.
നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരന്‍ ആരോപിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.
Read more
മഹാബലി ഐതിഹ്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഘോഷിക്കുന്ന ഓണത്തെ വാമനജയന്തിയാക്കി മാറ്റണമെന്ന ബിജെപി തീരുമാനത്തിന്റെ ഭാഗമാണോ മുരളീധരന്റെ വിദേശത്തെ വാക്കുകള്‍ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.