എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

എരുമേലിയിൽ  കാട്ടുപോത്തിന്റെ ആക്രമണത്തിൽ  ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. കണമല പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിൽ തോമസിനെ(60) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ എട്ടു മണിയോടെ കണമല അട്ടിവളവിലാണ് സംഭവം.  മരിച്ച  ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പെട്ടന്ന് പാഞ്ഞുവന്ന കാട്ടുപോത്ത്  ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു. തോട്ടത്തിൽ ജോലിയിലിരിക്കെയാണ്  തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇരുവരേയും ആക്രമിച്ച ശേഷം കാട്ട് പോത്ത് കാടി നകത്തേക്ക് ഓടി മറയുകയായിരുന്നു.

Read more

തോമസിന്റെ കാലിനാണ് പരിക്കേറ്റത്. പൊലീസും വനംവകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്കെതിരെ  പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.