ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദർശകർക്ക് നിയന്ത്രണം

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിലുള്ളത്. വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായാണ് വിവരം.

Read more

മകൻ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.