'എന്റെ ബാല്യകാല സുഹൃത്ത്; അനില്‍ ആന്റണിക്കെതിരെ പത്തനംതിട്ടയില്‍ പ്രചരണത്തിന് ഇറങ്ങില്ല'; നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍; ആന്റോ ആന്റണിക്ക് തിരിച്ചടി

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അനില്‍ ആന്റണി ബാല്യകാല സുഹൃത്താണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് അദേഹത്തിനെതിരെ താന്‍ ഇറങ്ങാത്തതെന്നും അച്ചു വ്യക്തമാക്കി.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായിരുന്ന ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും ഈ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് പതിനെട്ടിനാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ എ കെ ആന്റണി തിരുവനന്തപുരത്ത് എത്തിയിരുന്നു.

Read more

നേരത്തെ എ ഗ്രൂപ്പിലും ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം കെസി വേണുഗോപാല്‍ ഗ്രൂപ്പിലേക്ക് മാറിയ വ്യക്തിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണിയാണ് പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി. അതിനാല്‍ തന്നെ അച്ചു ഉമ്മന്റെ നിലപാട് ആന്റോയ്ക്ക് തിരിച്ചടിയാണ്. മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി തോമസ് ഐസക്കാണ്.