മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ഈ മാസം 24,25 തീയതികളിൽ പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി. ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ചീഫ് ലേബർ കമ്മീഷണറാണ് അനുരഞ്ജന ചർച്ച വിളിച്ചത്. തുടർ ചർച്ച ഏപ്രിൽ മൂന്നാം വാരം നടക്കും.