ആരോഗ്യപ്രവർത്തകരുടെ സസ്‌പെൻഷൻ; സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒ.പി. ബഹിഷ്‌കരണം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ  രോഗിയെ പുഴുവരിച്ച സംഭവത്തിൽ അച്ചടക്ക നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കി സർക്കാർ ഡോക്ടർമാർ. ഇന്ന് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജ് ആശുപത്രികളിലും രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിക്കും.

Read more

രാവിലെ 8 മണി മുതൽ പത്തു മണി വരെയാണ് സംസ്ഥാന വ്യാപക ഒപി ബഹിഷ്‍കരണം. സസ്പെന്‍ഷനില്‍ തീരുമാനമായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ബഹിഷ്കരണം ഉണ്ടാവും.

മെഡിക്കൽ കോളജുകളിൽ എല്ലാ ക്ലാസുകളും നിർത്തിവെയ്ക്കാനും, കോവിഡ് നോഡൽ ഓഫീസർ സ്ഥാനങ്ങൾ രാജിവെയ്ക്കാനും തീരുമാനമായി. ഡോക്ടർമാർക്ക് പുറമെ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റിലേ സത്യഗ്രഹ സമരം തുടങ്ങി.
അതേസമയം കോവിഡ് ചികിത്സയെയും അടിയന്തര വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ബാധിക്കാത്ത തരത്തിലാകും സമരം. ഡോക്ടർമാർക്കൊപ്പം കെജിഎൻഎയും ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി.