സഭാതർക്കത്തിൽ മദ്ധ്യസ്ഥ ശ്രമങ്ങളെ പൂർണമായും തള്ളി ഓർത്തഡോക്സ് സഭ. ചർച്ചകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് ഇതര ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാർക്ക് കത്തയക്കുമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിത്വീയൻ കാതോലിക്ക ബാവ പറഞ്ഞു. സുപ്രീം കോടതി വിധിക്ക് മുകളില്‍ ആരും മദ്ധ്യസ്ഥതയ്ക്ക് വരണ്ടെന്നും ചിലരുടെ കുതന്ത്രമാണ് അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ബസേലിയോസ് മര്‍ത്തോമാ കാതോലിക്കാ ബാവ തുറന്നടിച്ചു. പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാനുള്ള ഇതര ക്രൈസ്തവ സംഘടനകളുടെ നിലപാടിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം.
Read more
ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് കാട്ടി അഞ്ച് സഭകളുടെ അദ്ധ്യക്ഷന്‍മാരാണ് ഇന്നലെ ഇരുസഭകള്‍ക്കും കത്ത് നല്‍കിയത്. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിയ സഹനസമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഓർത്തഡോക്സ് സഭ കാതോലിക്ക ബാവ കോടതി വിധി നടപ്പിലാക്കാതെയുള്ള ഒരു ചർച്ചകൾക്കും സഭ സന്നദ്ധമല്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. സുപ്രീം കോടതി വിധി അനുസരിക്കാത്തവരുമായി എന്ത് മദ്ധ്യസ്ഥ ചര്‍ച്ചയാണ് നടത്തേണ്ടതെന്നും കാതോലിക്കാ ബാവ ചോദിച്ചു.