പള്ളിയോടം മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി, രണ്ടുപേര്‍ക്കായി തിരച്ചില്‍

മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തില്‍ അമിതമായി ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.കുട്ടികള്‍ വള്ളത്തില്‍ ചാടിക്കയറിയതായും പ്രദേശവാസികള്‍ പറയുന്നു.. ഈ സമയത്താണ് വള്ളം ആറ്റിലേക്ക് മറിഞ്ഞത്.

Read more

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. അതേസമയം തിരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.