പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഫലം ഇന്നറിയാം. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമായിത്തുടങ്ങും.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്. പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. 2,19,545 ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്.

2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫിലെ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ ആദ്യം വന്ന ഉത്തരസൂചിക വിവാദമാവുകയും പിന്നീട് പുതിയ ഉത്തരസൂചിക തയ്യാറാക്കിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍:

Read more

www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in