എംഡിഎംഎയുമായി എത്തിയ സിനിമ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പൊലീസ് പിടിയിൽ. 2.08 ഗ്രാം എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ ജസീമാണ് (35) അറസ്റ്റിലായത്. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീമിനെ ഷാഡോ പൊലീസും കരമന പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർഗോഡ് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.