സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലേക്ക് ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് പൊലീസ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് കോടതിയോട് പൊലീസ്. കൊടകര കള്ളപ്പണ കേസ് അന്വേഷണ സംഘമാണ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ പണമെത്തി എന്നാണ് പൊലീസ് പറഞ്ഞത്.

Read more

ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ധർമ്മരാജൻ സമർപ്പിച്ച ഹർജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റി. ബി.ജെ.പി നേതാക്കളുടെ പ്രേരണ മൂലമാണ് ധർമ്മരാജൻ ഹർജി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഇക്കുറിയും ധർമ്മരാജനായില്ല.