'ചില ദുഷ്ട ശക്തികളുടെ തലയിലുദിച്ച രാഷ്ട്രീയ ബുദ്ധി'; ആശമാരുടെ സമരം അനാവശ്യമെന്ന് ഇപി ജയരാജൻ

ആശാവർക്കർമാരുടെ സമരം ചിലരുടെ തലയിലുദിച്ച രാഷ്ട്രീയ ബുദ്ധിയാണെന്നും സമരം അനാവശ്യമാണെന്നും സിപിഎം നേതാവ് ഇപി ജയരാജൻ. സമരത്തെ ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം തുടക്കകാലത്ത് ഒരു പൈസ പോലും ആശമാർക്ക് കൊടുത്തിരുന്നില്ലെന്നും പിന്നീടാണ് ഇതിന് ചെറിയ രീതിയിൽ തുക ഏർപ്പെടുത്തിയതെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇപ്പോൾ ആശാവർക്കർമാർ നടത്തുന്ന സമരം ചില ദുഷ്ട ശക്തികളുടെ തലയിലുദിച്ചതാണ്. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു. തങ്ങൾ സമരത്തിന് എതിരൊന്നുമല്ല, പക്ഷേ ഇത് വേണ്ടാത്തതും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ സമരം ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചു വന്നതാണ്. അതുകൊണ്ട് തന്നെ ഈ സമരത്തെ ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ആശ വർക്കർമാർ സേവന രം​ഗത്തുള്ളവരാണ്. കേന്ദ്ര​ഗവൺമെൻ്റിൻ്റെ നിയമത്തിനനുസരിച്ചാണ് ആരോ​ഗ്യവകുപ്പ് ആശമാരെ നിയമിക്കുന്നത്. അതിന് സന്നദ്ധരായിട്ടുള്ളവരെയാണ് ഇതിൽ നിയമിക്കുന്നത്. തുടക്കകാലത്ത് ഒരു പൈസ പോലും കൊടുത്തിരുന്നില്ലെന്നും പിന്നീടാണ് ഇതിന് ചെറിയ രീതിയിൽ തുക ഏർപ്പെടുത്തിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. ആദ്യം 600 ആയിരുന്നു. പിന്നീട് അതും കൂടി. പിന്നീട് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അത് 1000 ആക്കി. ശേഷം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആ തുക ഒരു തവണ കൂടെ കൂടി. അത്കൊണ്ട് കേരളത്തിന്റെ സാധ്യതകൾ പരി​ഗണിച്ച് കൊണ്ട്, അവരെ പടിപടിയായി ഉയർത്താനാണ് ​ഗവൺമെന്റിന്റെ തീരുമാനം എന്നും ഇ പി ജയരാജൻ കൂട്ടിചേർത്തു.

Read more