ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രി പ്രഭുൽ ഖോഡ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് ഉടൻ മാറ്റേണ്ടതുണ്ടെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി നേതാവായ അബ്ദുൾ നാസർ മദനി. “വർഗീയ തിമിരം ബാധിച്ച” പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും ഉടൻ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാൻ കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും അടിയന്തര ഇടപെടൽ നടത്തണം എന്ന് അബ്ദുൾ നാസർ മദനി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
Read more
“ലക്ഷദ്വീപിന്റെ സാംസ്കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകർത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
വർഗീയതിമിരം ബാധിച്ച ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് ഉടൻ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാൻ കേരളത്തിലേ തുൾപ്പടെ ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും അടിയന്തിര ഇടപെടൽ നടത്തണം!”