IPL 2025: ഇത് തന്നെ തന്നെ ഉദ്ദേശിച്ച ഇത് തന്നെ മാത്രം ഉദ്ദേശിച്ചാണ് , സോഷ്യൽ മീഡിയ പോസ്റ്റിൽ വിരാട് കോഹ്‌ലിയെ കുത്തി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

ബുധനാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ വിജയത്തിന് ശേഷം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു നിഗൂഢ പോസ്റ്റ് ആരാധകരെ കൗതുകപ്പെടുത്തി. വിജയത്തിന് ശേഷം, ഗിൽ ഏഴ് വാക്കുകളുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “കണ്ണുകൾ കളിയിലേക്കാണ്, ശബ്ദത്തിലല്ല,” ജിടി ക്യാപ്റ്റൻ എക്‌സിൽ എഴുതി. സ്റ്റാർ ബാറ്റർ ഒരു വിശദീകരണവും നൽകിയിട്ടില്ലെങ്കിലും, ‘ശബ്ദം’ വിരാട് കോഹ്‌ലി താൻ പുറത്തായതിന് ശേഷമുള്ള ആഘോഷങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് നിരവധി സോഷ്യൽ മീഡിയ ആരാധകർ അഭിപ്രായപ്പെട്ടു.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടരുമ്പോൾ ഗുജറാത്തിന്റെ ഓപ്പണറായി ഇറങ്ങിയ ഗിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് കളയുക ആയിരുന്നു. താരത്തിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോഹ്‌ലി നടത്തിയ അമിതാഘോഷം വൈറലായിരുന്നു.`ആ ആഘോഷത്തിന് തന്നെയാണ് ഗില്ലിന്റെ കൊട്ട് എന്ന് ആരാധകർ കണ്ട് പിടിച്ചിട്ടുണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ (ആർ‌സി‌ബി) വിജയത്തിന് ശേഷം, ഗുജറാത്ത് ടൈറ്റൻസ് (ജിടി) ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ആദ്യ എട്ട് ഓവറുകളിൽ തന്റെ ടീമിന്റെ ബൗളിംഗ് ശ്രമങ്ങളെ പ്രശംസിച്ചു. എന്തായാലും രണ്ട് എവേ വിജയങ്ങൾ, അതും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ), അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) എന്നിവർക്കെതിരെ നേടിയ രണ്ട് മികച്ച മത്സരങ്ങൾ എന്നിവയ്ക്ക് ശേഷം, ജിടിക്കെതിരായ മത്സരത്തിലേക്ക് വന്നപ്പോൾ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

അതേസമയം ഗുജറാത്തിന് ആകട്ടെ ഈ ജയം മുന്നോട്ടുള്ള യാത്രയിൽ പ്രചോദനം നൽകും എന്നാണ് ഗിൽ പറഞ്ഞിരിക്കുന്നത്.