പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 15ന് പാലക്കാട്ടും 17ന് പത്തനംതിട്ടയിലും നരേന്ദ്ര മോദിയുടെ റോഡ് ഷോ

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ഈ മാസം 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലെ റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുന്‍ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാര്‍ഥി.

അനില്‍ ആന്റണിക്ക് വോട്ട് തേടി 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുന്നത്. ഇവിടെയും മോദിയുടെ റോഡ് ഷോ ഉണ്ടാകും. 16ന് മോദി തമിഴ്‌നാട്ടിലെ പരിപാടിയില്‍ പങ്കെടുക്കും.

ഈ വര്‍ഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ജനുവരിയില്‍ തൃശൂരില്‍ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഗുരുവായൂരിലും മോദി എത്തിയിരുന്നു. തലേന്ന് കൊച്ചിയില്‍ റോഡ് ഷോയും നടത്തി.

Read more

കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനാണ് ഒടുവിലെത്തിയത്. വിഎസ്എസ്സിയിലെ പദ്ധതികളുടെ ഉദ്ഘാടനവും ഗഗന്‍യാന്‍ ദൗത്യസംഘത്തിലുള്ളവരെ അവതരിപ്പിക്കുകയും ചെയ്തു.