ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് അദ്ദേഹം കുതിക്കുന്നത്. 2014ല്‍ മലപ്പുറത്ത് ഇ. അഹമ്മദ് നേടിയ 1,94,739 ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മറികടന്നത്.
അതേസമയം, അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്.
Read more
എന്നാല്‍, കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. 20 ലോക്സഭ മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് മുന്നേറുകയാണ്. ആകെ ഒരു സീറ്റില്‍ മാത്രമെ സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകയുള്ളു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തടക്കം സിപിഎം പിന്നിലാണ്. ആലപ്പുഴ മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്.