'കോത്താഴത്തെ ഗ്രാമ്യഭാഷ, ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങന്‍'; എം.എം മണിയെ അധിക്ഷേപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെ.കെ രമക്കെതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് മണിയെക്കൊണ്ട് രമക്കെതിരെ പറയിച്ചത്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Read more

അതേസമയം, എം.എം.മണിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കെ.സി.വേണുഗോപാല്‍ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമന്നും ആനി രാജ ഡല്‍ഹിയില്‍ പറഞ്ഞു.