സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണചുമതലയിൽ നിയമിച്ചു. കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ബിജു പ്രഭാകറാണ് കെഎസ്ഇബിയുടെ പുതിയ ചെയർമാൻ. തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകിക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി.