ദേവികുളം മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ നേതാവ് നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നതായും പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടതായും രാജേന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും പാര്‍ട്ടി തിരിച്ചെടുക്കാത്തതില്‍ എസ് രാജേന്ദ്രന് അതൃപ്തിയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജേന്ദ്രനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്. അതേ സമയം പാര്‍ട്ടി സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനം എടുത്തില്ലെങ്കില്‍ മറിച്ച് ചിന്തിക്കേണ്ടി വരുമെന്ന നിലപാടിലാണ് രാജേന്ദ്രന്‍.
Read more
തന്നെ പുറത്ത് നിറുത്തന്നതിന് പിന്നില്‍ ചില പ്രാദേശിക നേതാക്കളാണെന്നും സിപിഎം അകറ്റി നിറുത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 2006,2011,2016 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എസ് രാജേന്ദ്രന്‍ ദേവികുളത്ത് നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.