ശബരിഗിരി ജനറേറ്ററിന് തീപിടിച്ചു; വൈദ്യുതി ഉത്പാദനത്തില്‍  കുറവുണ്ടായേക്കും

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്ററാണ് തീപിടുത്തത്തില്‍ തകരാറിലായത്. ഇന്നലെ വൈകിട്ട് ഏഴ്മണിയോടെയാണ് തീപിടുത്തമുണ്ടായത്

ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തില്‍ 60 മെഗാവാട്ട് കുറയുമെന്നാണ് വിവരം.

നേരത്തെ ഇവിടെ നാലാം നമ്പര്‍ ജനറേറ്ററിനും തീപിടിച്ചരുന്നു. രണ്ട് ജനറേറ്ററുകളും തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തില്‍ 105 മെഗാവാട്ട് കുറവുണ്ടാകും.

Read more

അതേ സമയം ലോഡ് ഷെഡ്ഡിങ് ഉണ്ടായേക്കില്ലെന്നാണ് സൂചന. ജനറേറ്ററിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്.