കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശമുള്ളത്.
സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി നേതാക്കളും അംഗങ്ങളും വന്‍ തുക വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വായ്പ തിരിച്ചടക്കണമെന്ന സര്‍ക്കുലര്‍ പലരും കണക്കിലെടുക്കുന്നില്ല. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകള്‍ക്കുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരിവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളുടെ പ്രതിസന്ധിയ്ക്ക് പിന്നാലെയുണ്ടായ സാഹചര്യം പാര്‍ട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങള്‍ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രി സജി ചെറിയാനും ഇപി ജയരാജനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ട്. ഇരുനേതാക്കളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവര്‍ത്തന വീഴ്ചകളെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Read more
പാര്‍ട്ടിയില്‍ മോശം പ്രവണത വര്‍ധിക്കുന്നുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപി ജയരാജന്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്നത് ഗൗരവകരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.