"ആരും നിലപാട് പഠിപ്പിക്കേണ്ടതില്ല, ഇത് തർക്കത്തിനുള്ള സമയമല്ല"; പലസ്തീൻ വിഷയത്തിൽ മറുപടിയുമായി ശശി തരൂർ

പലസ്തീൻ വിഷയത്തിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടതില്ല. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമർശം.

Read more

കോഴിക്കോട്ട് മുസ്ലിംലീഗ് നടത്തിയ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്നത് ഭീകരാക്രമണമാണെന്ന പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന്. പിന്നീട് ശശി തരൂര്‍ പലപ്പോഴായി എഴുതിയും പ്രസംഗിച്ചും നിലപാട് വ്യക്തമാക്കിയെങ്കിലും ഫലം കണ്ടില്ല..