സംസ്ഥാനത്തെ അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേ; ഉത്തരവിറക്കി സര്‍ക്കാര്‍

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേയുമായി സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. അംഗീകാരമുള്ള പാറമടകള്‍ പരിധിയില്‍പ്പെടാത്ത സ്ഥലത്ത് ഖനനം നടത്തുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഉപഗ്രഹ സര്‍വേ നടത്തുന്നത്.

പാറ ഖനനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അനധികൃത ക്വാറികള്‍ കണ്ടെത്താനുള്ള നീക്കം. അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ നേരത്തെ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ആ പരിശോധനകളിലൂടെ വിവരശേഖരണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് ഉപഗ്രഹ സര്‍വേ നടത്തുന്നത്.

Read more

കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിനാണ് സര്‍വേയുടെ ചുമതല. സര്‍വേയ്ക്കുള്ള നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 50 സെന്റ് വരെ 10,000 രൂപ വരെയാണ് ഈടാക്കുക.
.