സൗദി വനിതയുടെ ലൈംഗിക പീഡന പരാതി; മല്ലു ട്രാവലറിന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

സൗദി വനിതയുടെ ലൈംഗിക പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ എന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബാന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ 25ന് ഷാക്കിര്‍ കോടതിയില്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയാണ് മല്ലു ട്രാവലറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ഷാക്കിറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, സാക്ഷികളെ സാധീനിക്കാന്‍ ശ്രമിക്കരുത്, കേരളം വിട്ടുപോകാന്‍ പാടില്ല, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഏത് സമയവും ഹാജരാകണം എന്നിവയാണ് ജാമ്യത്തിനുള്ള ഉപാധികള്‍. ഷാക്കിര്‍ സുബാന്‍ നിലവില്‍ യുഎഇയിലാണുള്ളത്.

Read more

അതേ സമയം സൗദി വനിതയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പൊലീസ് ഷാക്കിറിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് 25ന് കോടതിയില്‍ ഷാക്കിര്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചത്.