കെ. സുധാകരന് എതിരെ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പില്‍, ഷാഫി പരാജയമെന്ന് എ- ഐ ഗ്രൂപ്പുകളും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കെ സുധാകരന്‍ അനാവിശ്യമായി യൂത്ത്‌കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ഷാഫി പറമ്പില്‍ ആരോപിച്ചത്. എന്നാല്‍ അതിനെതിരെ കെ സുധാകരന്റെ അടുത്തയാളും സംസ്ഥാന വൈസ് പ്രസിഡന്റുമായ റിജില്‍ മാക്കുറ്റി രംഗത്തുവന്നു. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലിയല്‍ ഷാഫി പറമ്പില്‍ കനത്ത പരാജയമാണെന്നും അത് കൊണ്ടാണ് കെ പി സി സി അധ്യക്ഷനിടപടേണ്ടി വന്നതെന്നും റിജില്‍ മാക്കുറ്റി തുറന്നടിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നിതല്‍ വലിയ പരാജയമാണ് ഷാഫി പറമ്പില്‍ എന്ന് എ ഐ ഭേദമില്ലാതെ നേതാക്കള്‍ തുറന്നടിച്ചു. വലിയ പ്രക്ഷോഭങ്ങളും സമരങ്ങളും ഉണ്ടാകേണ്ട സമയത്തു പോലും യൂത്ത് കോണ്‍ഗ്രസ് നിര്‍ജ്ജീവമായിരുന്നു.ഷാഫി പറമ്പിലിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലന്നും നേതാക്കള്‍ പറഞ്ഞു.

എഗ്രൂപ്പിന്റെ അക്കൗണ്ടില്‍ കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാവുകയും, എം എല്‍ എ ആവുകയും ചെയ്ത ഷാഫി പറമ്പില്‍ ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തി കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും കൂടെ പോയിതിന്റെ രോഷവും എ ഗ്രൂപ്പ് ഭാരവാഹികള്‍ യോഗത്തില്‍ പങ്കുവച്ചു.