പോക്സോ കേസിൽ ഷാൻ മുഹമ്മദിന് ജാമ്യം; അധികാരം കൊണ്ട് എന്തുമാവാം എന്ന് വിചാരിക്കുന്നവർക്കുള്ള തിരിച്ചടി: മാത്യു കുഴൽനാടൻ

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ മുഹമ്മദിന് ജാമ്യം ലഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം നൽകിയത്. അധികാരം കൊണ്ട് എന്തുമാവാം എന്ന് വിചാരിക്കുന്നവർക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഷാൻ മുഹമ്മദിന് ലഭിച്ച ജാമ്യമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഷാൻ മുഹമ്മദിന് വേണ്ടി കേസ് വാദിച്ച അഭിഭാഷകൻ മാത്യു കുഴൽനാടന്റെ നടപടി വിവാദമായിരുന്നു.

രാഷ്ട്രീയ വേട്ടയാടലിനു വിട്ട് തരില്ല എന്ന് അന്ന് പറഞ്ഞത്  നീതിപീഠത്തിൽ ഉള്ള വിശ്വാസം കൊണ്ടാണെന്നും ഒപ്പം നിന്നവർക്ക് നന്ദി എന്നും മാത്യു കുഴൽനാടൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മാത്യു കുഴൽനാടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പ്രീയ സഹപ്രവർത്തകൻ ഷാൻ മുഹമ്മദിന് ജാമ്യം ലഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം നൽകിയത്..
രാഷ്ട്രീയ വേട്ടയാടലിനു വിട്ട്തരില്ല എന്ന് അന്ന് പറഞ്ഞത് നീതി നീതിപീഠത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ്.. അധികാരം കൊണ്ട് എന്തുമാവം എന്ന് വിചാരിക്കുന്നവർക്ക് ഉള്ള തിരിച്ചടികൂടിയാണ് ഇത്..
ഒപ്പം നിന്നവർക്ക് നന്ദി.. 🙏

Read more