സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച ശേഷം ഇതുവരെ സന്നിധാനത്തെത്തിയത് 33 പാമ്പുകള്‍. ഇതുവരെ സന്നിധാനത്തെത്തിയ 33 പാമ്പുകളെയും വനം വകുപ്പ് പിടികൂടി. സന്നിധാനത്ത് നിന്ന് കണ്ടെത്തിയ 33 പാമ്പുകളെയും വനം വകുപ്പ് പിടികൂടി ഉള്‍വനത്തില്‍ വിട്ടു. ഇതിനുപുറമേ സന്നിധാനത്ത് കണ്ടെത്തിയ കാട്ടുപന്നികളെയും പിടികൂടി ഉള്‍വനത്തില്‍ വിട്ടിട്ടുണ്ട്.

പിടികൂടി കാട്ടില്‍ വിട്ടതില്‍ 14 കാട്ടുപാമ്പുകളും 5 അണലികളും ഉള്‍പ്പെടുന്നതായി വനം വകുപ്പ് അറിയിച്ചു. തീര്‍ത്ഥാടന കാലത്ത് മുഴുവന്‍ സമയവും സുരക്ഷ ഒരുക്കാന്‍ വനം വകുപ്പ് സന്നിധാനത്ത് സജ്ജമാണ്. 93 കാട്ടുപന്നികളെയാണ് ഇതുവരെ സന്നിധാനത്ത് നിന്ന് പിടികൂടിയത്.

Read more

പരിശീലനം നേടിയ അനുഭവ സമ്പത്തുള്ള പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വനപാലകര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. സന്നിധാനത്തേക്കുള്ള യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശം നല്‍കുന്നു.